വേതന വര്‍ദ്ധനയില്ല; ആശമാരുടെ ഒരു ആവശ്യം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് 69 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശമാരുടെ വിരമിക്കല്‍ പ്രായം സംബന്ധിച്ച് ഉത്തരവിറക്കി. പ്രതിഷേധക്കാരുടെ ഒരു ആവശ്യങ്ങളില്‍ ഒന്നാണ് അംഗീകരിച്ചിരിക്കുന്നത്. വിരമിക്കല്‍ പ്രായം 62 ആക്കി 2022 മാര്‍ച്ച് രണ്ടിന് സര്‍ക്കാര്‍ ഉത്തരവിറക്കിയരുന്നു. ഇത് പിന്‍വലിക്കണമെന്ന് ആശമാര്‍ ആവശ്യപ്പെട്ടിരുന്നു.
ആദ്യഘട്ടത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം പിന്‍വലിക്കാം എന്ന് ധാരണയായിരുന്നു. ഇതാണ് സര്‍ക്കാര് നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ വേതന വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല. വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ നല്‍കണമെന്നതും, ഹോണറിയും വര്‍ദ്ധിപ്പിക്കണം തുടങ്ങി ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ആശമാരുടെ പ്രശ്‌ന പരിഹാരത്തിന് ഒരു കമ്മറ്റിയെന്ന തീരുമാനവും നടപ്പാക്കിയിട്ടില്ല.
സമരവുമായി മുന്നോട്ട് പോകാനാണ് ആശ സമരസമിതിയുടെ തീരുമാനം. സ്വന്തം നിലയില്‍ ഓണറേറിയം വര്‍ദ്ധിപ്പിച്ച തദ്ദേശ സ്ഥാപന ഭാരവാഹികളെ ഈ മാസം 21 ന് സമര വേദിയില്‍ വെച്ച് ആദരിക്കും. വേതന വര്‍ദ്ധന പ്രഖ്യാപിക്കും വരെ സമരം എന്ന നിലപാടില്‍ തന്നെയാണ് ആശമാരുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here