സെനറ്റ് അംഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ; ബിജെപി അംഗങ്ങളെ പങ്കെടുപ്പിക്കില്ലെന്ന് ഇടതുസംഘടനകൾ
കൊച്ചി: നാളെ നടക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് എല്ലാവിധ സംരക്ഷണവും നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബിജെപി സെനറ്റ് അംഗങ്ങള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടിയിരുന്നു. പഴുതടച്ച സുരക്ഷ നല്‍കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഇടതു സംഘടനകൾ അറിയിച്ചിരുന്നു. സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് ഹർജിയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ തടഞ്ഞ സംഭവം വീണ്ടും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാലാണ് കോടതിയെ സമീപിച്ചത്. പ്രതിഷേധങ്ങൾ യൂണിവേഴ്സിറ്റി കോമ്പൗണ്ടിൽ കയറാത്ത രീതിയിലുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. സർക്കാർ നൽകിയ ഉറപ്പ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. യോഗം കഴിഞ്ഞുള്ള വിവരങ്ങൾ അറിയാൻ കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ഹൈകോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് രാജ വിജയരാഘവൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here