ജീവനക്കാരുടെ ഡിഎ തടഞ്ഞ് വെക്കാനാവില്ലെന്ന് ട്രൈബ്യൂണൽ; സര്‍ക്കാരിന് മറ്റൊരു കുരുക്ക്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തുടരവേ സര്‍ക്കാരിന് തിരിച്ചടിയായി കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എന്നു നൽകാനാകുമെന്ന് ഡിസംബർ 11-നകം അറിയിക്കണമെന്നാണ് ട്രൈബ്യൂണൽ ഉത്തരവിട്ടത്.

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയോ നിയന്ത്രണങ്ങളോ ഡിഎ പ്രശ്നത്തില്‍ ബാധകമല്ലെന്നാണ് ട്രൈബ്യൂണൽ വ്യക്തമാക്കിയത്. അഞ്ചര ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്ക് ആശ്വാസം പകരുന്ന വിധിയാണിത്.

2021 ജനുവരി, ജൂലായ്, 2022 ജനുവരി, ജൂലായ്, 2023 ജനുവരി, ജൂലായ് എന്നിങ്ങനെയാണ് ഡിഎ നൽകാനുള്ളത്. സാമ്പത്തിക പ്രതിസന്ധി കാരണം ഡിഎ സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഡിസംബർ 11നു ഹര്‍ജി വീണ്ടും പരിഗണിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top