സാമ്പത്തിക പ്രതിസന്ധി റേഷനും മുടക്കിയേക്കും; ബില്‍ കുടിശിക ലഭിക്കാന്‍ റേഷന്‍ രംഗവും സമരമുഖത്തേക്ക്
തിരുവനന്തപുരം: സര്‍ക്കാര്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി റേഷൻ വിതരണത്തെ ബാധിക്കുന്നു. സപ്ലൈകോ റേഷൻ സാധനങ്ങളുടെ ട്രാൻസ്പോർട്ട് ബിൽ 2 മാസത്തെ കുടിശികയായതോടെ കേരള കോൺട്രാക്ടേഴ്സ് അസോസിയേഷൻ പണിമുടക്കിനൊരുങ്ങുകയാണ്.
രണ്ടു മാസത്തെ കമ്മിഷൻ കുടിശികയായതോടെ റേഷൻ വ്യാപാരികളിൽ ഒരു വിഭാഗം സ്റ്റോക്കെടുപ്പിൽ നിന്നു വിട്ടുനിന്നുള്ള സമരത്തിനും ഒരുങ്ങുന്നുണ്ട്. അങ്ങനെയെങ്കില്‍ ഡിസംബർ പകുതിയോടെ റേഷൻ കടകളിൽ സാധനങ്ങൾക്കു ക്ഷാമം നേരിടും.
ബിൽ കുടിശിക ലഭിക്കാന്‍ ഈ മാസം 10ന് സൂചനാ പണിമുടക്കു നടത്താനും തുടർന്ന് അനിശ്ചിതകാല പണിമുടക്കിലേക്കു നീങ്ങാനുമാണ് കേരള കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ കൊച്ചിയിൽ ചേർന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ചത്.
ഒക്ടോബർ, നവംബർ മാസങ്ങളിലെ കമ്മീഷൻ മടങ്ങിയതിനാൽ വെള്ള, നീല കാർഡ് ഉടമകൾക്കുള്ള റേഷൻ സാധനങ്ങൾക്ക് മുൻകൂർ പണമടച്ച് സ്റ്റോക്കെടുക്കുന്നതിൽ നിന്നു വിട്ടുനിൽക്കുമെന്നറിയിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നവകേരള സദസ്സിൽ പരാതി നൽകിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here