ചിലവുകൾക്കുള്ള നിയന്ത്രണം 1 വർഷം കൂടി നീട്ടി;സഹകരണ കുടിശിക പിരിക്കാനും തിരക്കിട്ട നീക്കം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചിലവുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഒരു വർഷം കൂടി നീട്ടി. ധനവകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാളാണ് ഉത്തരവിറക്കിയത്. സർക്കാർ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ, ഫർണിച്ചർ വാങ്ങൽ, വാഹനം വാങ്ങൽ എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീട്ടിയെന്നും ഉത്തരവിലുണ്ട്. സർവകലാശാല, പിഎസ്സി എന്നിവയ്ക്കും നിയന്ത്രണങ്ങൾ ബാധകമാണ്.നിലവിലെ സ്ഥിതിയിൽ ചെലവുകൾ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം കൊടുത്ത് തീര്‍ക്കാനുള്ള കുടിശിക എങ്ങനെ നല്‍കാന്‍ കഴിയുമെന്നറിയാതെ വിഷമിക്കുകയാണ് സര്‍ക്കാര്‍. വൈദ്യുതി, വെള്ളം ചാര്‍ജുകള്‍ കൂട്ടിക്കഴിഞ്ഞു. നികുതി സ്രോതസ്സുകളിൽനിന്നുള്ള വരുമാനം പൂർണമായും എടുത്തുകഴിഞ്ഞാലും കുടിശ്ശികകൾ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. 50,000 കോടിയിലേറെ രൂപയാണ് കുടിശികയായി നിലവിലുള്ളത്.
സഹകരണ സംഘങ്ങള്‍ക്ക് നേരെയും സര്‍ക്കാര്‍ വടിയെടുക്കുകയാണ്. സഹകരണ സംഘങ്ങള്‍ നല്‍കാനുള്ള പണം പിരിക്കാന്‍ നവംബർ 15 മുതൽ ഡിസംബർ 15 വരെ പ്രത്യേക കാമ്പയിൻ നടത്താനാണ് സഹകരണവകുപ്പ് തീരുമാനം. നോട്ടീസ് നൽകിയിട്ടും കുടിശ്ശിക നൽകാത്ത സംഘങ്ങൾക്കുമേൽ ജപ്തിനടപടി സ്വീകരിക്കാനാണ് നിർദേശം. ഓഹരി, വായ്പ, ഗാരന്റി കമ്മിഷൻ, സർക്കാരിന് നൽകേണ്ട ഫീസിനങ്ങൾ എന്നിവയെല്ലാമായി കോടികളുടെ കുടിശികയുണ്ടെന്നാണ് കണക്കാക്കുന്നത്. 2009 മുതൽ നടക്കാത്ത കുടിശിക പിരിവാണ് ഊര്‍ജ്ജിതമായി നടത്താന്‍ പോകുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here