പെന്‍ഷനും പെന്‍ഷന്‍ പരിഷ്കരണവും വൈകുന്നു; കെഎസ്ആർടിസി, ജലഅതോറിറ്റി, കെഎസ്ഇബി പെൻഷൻകാര്‍ ബുദ്ധിമുട്ടില്‍

തിരുവനന്തപുരം: കെഎസ്ആർടിസി, ജലഅതോറിറ്റി, കെഎസ്ഇബി പെൻഷൻകാര്‍ ബുദ്ധിമുട്ടില്‍. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പെൻഷനും പെൻഷൻ പരിഷ്കരണവും മറ്റും നിഷേധിക്കുകയാണ് എന്നാണ് ഉയരുന്ന പരാതി.
പെൻഷൻ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഇവർ ആനുകൂല്യങ്ങൾക്കായി ഓഫിസുകൾ കയറിയിറങ്ങുകയാണ്. മരുന്നു വാങ്ങാൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് പലരും.

45,000 പെൻഷൻകാരാണ് കെഎസ്ആർടിസിയിലുള്ളത്. കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങിയിട്ടു മൂന്നു മാസമായി. 2 മാസത്തെ പെൻഷൻ വിതരണം ചെയ്യാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. അതിനു കഴിഞ്ഞില്ലെങ്കിൽ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നാണു കോടതി നിർദേശം നല്‍കിയിട്ടുണ്ട്. ഒരു മാസം പെൻഷൻ നൽകാൻ 70 കോടി രൂപ വേണം. 2022 മുതൽ കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച ജീവനക്കാർക്ക് ഇതു വരെ പെൻഷൻ ആനുകൂല്യങ്ങൾ നൽകിയിട്ടില്ല.

ജല അതോറിറ്റിയില്‍ 9,832 പെൻഷൻകാരുണ്ട്. ഇവരുടെ പെൻഷൻ പരിഷ്കരണം നടപ്പാക്കിയിട്ടില്ല. 2021 ജൂലൈ 7 നാണ് പെൻഷൻ പരിഷ്കരണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ഫയൽ ധനമന്ത്രിയുടെ പക്കൽ എത്തിയിട്ട് മൂന്നുമാസമായി. ജലഅതോറിറ്റിയിൽ ശമ്പളം പരിഷ്കരിച്ചത് കഴിഞ്ഞ വർഷം ഒക്ടോബർ 25നായിരുന്നു. പെൻഷൻ പരിഷ്കരണവും ഇതോടൊപ്പം നടപ്പാക്കേണ്ടതായിരുന്നു. ഈ വർഷം മേയിൽ 450 പേരാണ് കെഎസ്ഇബിയിൽ നിന്നു വിരമിച്ചത്. ഇവരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഇതു വരെ വിതരണം ചെയ്തിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top