പെന്‍ഷന്‍ നല്‍കാന്‍ 71 കോടി; കെഎസ്ആര്‍ടിസിക്ക് ആശ്വാസം
തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് 71 കോടി രൂപകൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ വിതരണത്തിനായാണ് തുക അനുവദിച്ചത്. നവംബര്‍ മുതല്‍ പെന്‍ഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കണ്‍സാേര്‍ഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുന്‍ തീരുമാനം. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഈ മാസത്തെ പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ തുക സര്‍ക്കാര്‍ സഹായമായി അനുവദിച്ചത്. കഴിഞ്ഞ മാസം 120 കോടിയും ഈ മാസം 11ന് 30 കോടിയും കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു.
കോര്‍പറേഷന് ഒമ്പത് മാസത്തിനുള്ളില്‍ 1335 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഈവര്‍ഷത്തെ ബജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടിയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ 5034 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ 4936 കോടി നല്‍കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here