കടമെടുപ്പ് പരിധി കേസ് വാദിക്കാന്‍ ഫീസായി മാത്രം കോടികള്‍, കപില്‍ സിബലിന് മാത്രം 90 ലക്ഷം

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് എതിരെ സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബലിന് ഫീസിനത്തില്‍ 90,50000 രൂപ നല്‍കിയെന്ന് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍, കേരളത്തിന്റെ അഡ്വക്കേറ്റ് ജനറല്‍, സര്‍ക്കാര്‍ അഭിഭാഷകന്‍ എന്നിവര്‍ക്കും ഫീസനത്തില്‍ ഏതാണ്ട് അഞ്ച് ലക്ഷത്തോളം രൂപ നല്‍കിയിട്ടുണ്ടെന്ന് നിയമന്ത്രി പി രാജീവ് നിയമസഭയില്‍ വ്യക്തമാക്കി.

കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തണണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേസ് ആദ്യം പരിഗണിച്ച ഘട്ടത്തില്‍ സുപ്രീംകോടതി കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവിട്ടിരുന്നു.

ബാക്കി കടമെടുപ്പു പരിധിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താനാണ് കോടതി നിര്‍ദേശിച്ചത്. 26,000 കോടി രൂപ കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. 2023-24 സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പു പരിധി ഉയര്‍ത്താനുള്ള വിഷയത്തില്‍ കോടതി നിര്‍ദേശം അനുസരിച്ച് ചര്‍ച്ച നടന്നിരുന്നു എങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ധാരണയായിരുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top