ഗവര്‍ണറെ വെട്ടി വീണ്ടും സര്‍ക്കാര്‍; വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റി രൂപീകരിക്കാന്‍ ഉത്തരവിറക്കി; നീക്കം രാഷ്ട്രപതി തടഞ്ഞ ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം

തിരുവനന്തപുരം: ചാന്‍സലറായ ഗവര്‍ണറെ അവഗണിച്ച് സാങ്കേതിക സര്‍വകലാശാലയില്‍ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. നിയമന അധികാരിയായ ചാൻസലർക്ക് മാത്രമേ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാൻ അധികാരമുള്ളൂ എന്നത് അവഗണിച്ചാണ് സര്‍ക്കാര്‍ നീക്കം.

രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് സർക്കാർ ഉത്തരവ്. വിസി നിയമത്തിന് സർക്കാരിന് അവകാശം നൽകുന്നതായിരുന്നു ഭേദഗതി. ഗവർണർ സെർച്കമ്മിറ്റി രൂപീകരിച്ചാൽ അതിനെ കോടതിയിൽ ചോദ്യം ചെയ്യുകയാണ് പുതിയ ഉത്തരവിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top