ഡല്‍ഹി പ്രത്യേക പ്രതിനിധിക്ക് പൊടിച്ചത് 77 ലക്ഷം രൂപ; ഇത് അവസാന 4 വര്‍ഷത്തെ മാത്രം തുക; കേന്ദ്രവിരുദ്ധ സമരത്തില്‍ താമസത്തിന് മുടക്കിയത് 1.37 ലക്ഷം

തിരുവനന്തപുരം: രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍ നിര്‍ത്തി ഡല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയെ നിയമിച്ച് ഖജനാവില്‍ നിന്നും ലക്ഷങ്ങളാണ് കേരള സര്‍ക്കാര്‍ പൊടിക്കുന്നത്. അവസാന നാല് വര്‍ഷം പ്രത്യേക പ്രതിനിധിക്ക് വേണ്ടി ചിലവഴിച്ചത് 77 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴുള്ള പ്രത്യേക പ്രതിനിധി കെ.വി.തോമസും അതിന് മുന്‍പുള്ള വേണു രാജാമണി, എ സമ്പത്ത് എന്നിവര്‍ക്ക് വേണ്ടിയാണ് ഇത്രയും തുക ചിലവഴിച്ചത്. വിവരാവകാശ പ്രകാരമുള്ള യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ വിനീത് തോമസിന് ഡല്‍ഹി കേരള ഹൗസിലെ റസിഡന്റ് കമ്മീഷണര്‍ ഓഫീസ് നല്‍കിയ മറുപടിയിലാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

പ്രത്യേക പ്രതിനിധിയായി ഇവരെ നിയമിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനുണ്ടായ സാമ്പത്തിക നേട്ടങ്ങള്‍ എന്തെല്ലാം എന്ന ചോദ്യത്തിന് ലഭ്യമല്ല എന്ന മറുപടിയാണ് നല്‍കിയത്. സര്‍ക്കാരിന് അര്‍ഹമായ സാമ്പത്തിക സഹായം ഇവര്‍ വഴി ലഭിച്ചോ അതിന്റെ രേഖകള്‍ ഓഫീസിലുണ്ടോ എന്ന ചോദ്യത്തിനും ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചത്.

എ.സമ്പത്തിന് വേതനവും ആനുകൂല്യവുമായി നല്‍കിയത് 14,20,994 രൂപയാണ്. പേഴ്സണല്‍ സ്റ്റാഫിന് വേതനമായി നല്‍കിയത് 23,03,497 രൂപയാണ്. യാത്രാബത്ത-8,51,952 രൂപ, ഓഫീസ് ചിലവ്- 99,142 രൂപ, വാഹനചിലവ് 1.65,422 രൂപ.

കെ.വി.തോമസിന് പ്രത്യേക ഓണറേറിയം: 12,38,710 രൂപ, പേഴ്സണല്‍ സ്റ്റാഫ് വേതനം -14,47,724 രൂപ , വിമാന യാത്രക്കൂലി-1.49,350 രൂപ, വാഹന ഇന്ധനം- 51,775 രൂപ.

കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക ഉപരോധത്തിനെതിരെ ഡല്‍ഹിയില്‍ കേരള സര്‍ക്കാര്‍ നടത്തിയ സമരത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് താമസത്തിനായി ചിലവായത് 1.37 ലക്ഷം രൂപയാണെന്ന് ഇതേ മറുപടിയിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top