ഗവർണർക്കെതിരേയുള്ള ഹർജി ഇന്ന് സുപ്രീം കോടതിയില്‍; ഉറ്റുനോക്കി കേരളം
ഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള സർക്കാർ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്ന് പരിഗണിക്കും. ബില്ലുകളിൽ ഒപ്പിടാത്ത ഗവര്‍ണറുടെ നിലപാടിന് എതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി. പഞ്ചാബ്,തെലങ്കാന സർക്കാരുകൾ ഗവർണർമാർക്കെതിരേ സമർപ്പിച്ച ഹർജിയില്‍ ഗവര്‍ണര്‍ക്ക് എതിരെ സുപ്രീംകോടതി പരാമര്‍ശം നടത്തിയതിനാല്‍ ഹര്‍ജി കേരളം ആകാക്ഷയോടെ ഉറ്റുനോക്കുകയാണ്.
രണ്ട് വർഷം പിന്നിട്ട മൂന്ന് ബില്ലുകളടക്കം എട്ടെണ്ണത്തിൽ ഉടൻ തീരുമാനമെടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. ബില്ലുകൾ എത്രകാലം ഗവർണർക്ക് കൈവശം വയ്ക്കാമെന്നതിൽ വ്യക്തതയും തേടിയേക്കും.
ഗവർണർക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും, സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അറ്റോർണി ജനറലും, മുതിർന്ന മലയാളി അഭിഭാഷകനുമായ കെ.കെ.വേണുഗോപാലും ഹാജരാകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here