കടമെടുപ്പ് കേന്ദ്രം തടഞ്ഞു; ട്രഷറി ഓവര്‍ഡ്രാഫ്റ്റില്‍; കുരുക്കഴിയാതെ സാമ്പത്തിക പ്രതിസന്ധി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരവേ ട്രഷറി ഓവര്‍ഡ്രാഫ്റ്റില്‍. അഞ്ചുദിവസമായി ഈ അവസ്ഥയാണ്.
ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഈ സ്ഥിതിവിശേഷം.

2500 കോടി രൂപകൂടി വായ്പയെടുക്കാൻ അനുവദിക്കാമെന്ന് സമ്മതിച്ചിരുന്നെങ്കിലും അതും കേന്ദ്രം തടഞ്ഞതായാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയത്. കൂടുതൽ വായ്പ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ ഡൽഹിയിൽ ചർച്ചനടത്തിയിരുന്നു.

അടച്ചുതീർത്ത വായ്പയ്ക്ക് പകരമായി (റീപ്ലെയ്‌സ്‌മെന്റ് ബോറോയിങ്) 2500 കോടി രൂപ എടുക്കാൻ ധനമന്ത്രാലയം സമ്മതമറിയിച്ചെങ്കിലും അവസാനനിമിഷം അനുമതി തടയുകയായിരുന്നു. ഇതോടുകൂടിയാണ് ട്രഷറി ഓവർഡ്രാഫ്റ്റിലേക്ക് മാറിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top