ഗവര്‍ണറും കടുംവെട്ടിന്റെ ആളോ; ആദ്യ ദിനത്തിലെ ഇടപെടലില്‍ സര്‍ക്കാരിന് ആശങ്ക

ചുമതലയേറ്റെടുത്ത ആദ്യദിനം തന്നെയുള്ള ഗവര്‍ണറുടെ ഇടപെടലില്‍ ആശങ്കയോടെ സര്‍ക്കാര്‍. നിരന്തരം ഏറ്റുമുട്ടി മുന്നോട്ടുപോയ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍റെ രീതിയിലേക്ക് പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുമോ എന്ന സംശയത്തിലാണ് സര്‍ക്കാര്‍. ഗവര്‍ണറുടെ ആദ്യദിനം തന്നെയുള്ള ഇടപെടല്‍ സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.
ഗവർണറുടെ സുരക്ഷയിലുള്ള ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി സര്‍ക്കാര്‍ സ്വന്തം ആളുകളെ വച്ചിരുന്നു. ഇത് ആദ്യ ദിനം തന്നെ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെട്ടു. ആരിഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ മാറ്റിയത്. സര്‍ക്കാര്‍ നീക്കത്തില്‍ ആശങ്ക തോന്നിയ ഗവര്‍ണര്‍ ഡിജിപിയുടെ ചുമതലയുള്ള മനോജ് എബ്രഹാമിനെ വിളിച്ചുവരുത്തി തീരുമാനം തിരുത്താന്‍ ആവശ്യപ്പെട്ടു. ഇതോടെ പഴയ ഉദ്യോഗസ്ഥര്‍ തന്നെ ഗവര്‍ണറുടെ സുരക്ഷാവലയത്തില്‍ വീണ്ടും വന്നു.
പുതിയ ആളുകളെ വച്ച സർക്കാർ തീരുമാനമാണ് ഗവർണർ തിരുത്തിയത്. ഇതിനായി ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ ഗവർണർ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here