വൈദ്യുത നിരക്ക് വര്‍ധനവിന് തൊട്ടു പിന്നാലെ വെള്ളക്കരവും കൂട്ടുന്നു; വരുന്നത് 5% വര്‍ധനവ്
തിരുവനന്തപുരം: ഇന്നലെ വൈദ്യുത നിരക്ക് വര്‍ധിപ്പിച്ച ആഘാതം മാറും മുന്‍പേ അടുത്ത പ്രഹരവുമായി സര്‍ക്കാര്‍. ഈയിടെ കുത്തനെ വര്‍ദ്ധിപ്പിച്ച വെള്ളക്കരം പിന്നേയും കൂട്ടാനാണ് തീരുമാനം. 5% വര്‍ധനവാണ് ഉണ്ടാകുക. ഏപ്രില്‍ 1 മുതല്‍ പ്രബല്യത്തില്‍ വരും. ജല അതോറിറ്റി ഫെബ്രുവരിയില്‍ ഇതു സംബന്ധിച്ച് സര്‍ക്കാറിന് ശുപാര്‍ശ നല്‍കും. കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വ്യവസ്ഥ പ്രകാരമാണ് ഈ തീരുമാനം.
2021 ഏപ്രില്‍ മുതല്‍ അടിസ്ഥാന താരിഫില്‍ 5% വര്‍ധനവുണ്ട്. ഓരോ വര്‍ഷവും ഇത് തുടരുമെന്നാണ് കേന്ദ്ര നിര്‍ദേശം. കഴിഞ്ഞ ഫെബ്രുവരിയില്‍ ലിറ്ററിന് ഒരു പൈസയായി ഉയര്‍ത്തിയിരുന്നു.
യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് വൈദ്യുത നിരക്ക് കൂട്ടിയത്. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധനവ് വരുത്തിയില്ല. നികുതി ഭാരംകൊണ്ട് പൊറുതി മുട്ടുന്ന ജനത്തെ ഞെട്ടിച്ചുകൊണ്ട് വൈദ്യുത മന്ത്രിയുടെ പ്രസ്താവനയുമെത്തി. ഇനി മുതല്‍ എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ധനവ് ഉണ്ടാകുമെന്നും ജനങ്ങള്‍ ഇതിനായി ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here