ശബരിമല വിഷയത്തിൽ സർക്കാർ തിരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷ; അൻവറിന് ഉപദേശം നൽകാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ


എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി പിവി അൻവർ എംഎൽഎ. അന്‍വറിന് രാഷ്ട്രീയ ഉപദേശം നല്‍കാനില്ലെന്നും വിമർശനങ്ങളിൽ അഭിപ്രായം പറയാനും താനില്ലെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. താൻ രാഷ്ട്രീയക്കാരൻ അല്ലാത്തതിനാൽ നിലമ്പൂർ എംഎൽഎയുടെ ആരോപണങ്ങളിൽ വിമർശനം ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താന്‍ ഡിഎംകെയിലും ഇല്ല എഐഡിഎംകെയിലും ഇല്ല. അന്‍വറിന് അന്‍വറിന്റെ നിലപാട് തനിക്ക് തന്റെ നിലപാട്. അൻവർ മുന്‍പും ഇവിടെ വന്നിട്ടുണ്ട്. അദ്ദേഹത്തെ നേരത്തെ അറിയാം. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.ശബരിമല വിവാദ വിഷയമാക്കരുത്. എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് അവസരം ഒരുക്കണം. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തിരുത്തുമെന്നാണ് പ്രതീക്ഷ. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിൽ വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കി.

എഡിജിപി എംആർ അജിത് കുമാറുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചില്ല. അജിത് കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ ഇരിക്കുന്ന വിഷയത്തില്‍ താന്‍ എന്ത് അഭിപ്രായം പറയാനെന്നും അദ്ദേഹം വെള്ളാപ്പള്ളി ചോദിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top