‘ആന്റണി’ക്ക് തടസമില്ല; കലാസാംസ്‌കാരിക സൃഷ്ടികളോടുള്ള അസഹിഷ്ണുത ഗുണകരമല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: കലാസാംസ്‌കാരിക ആവിഷ്‌കാരങ്ങളോട് പുലര്‍ത്തുന്ന അസഹിഷ്ണുത സംസ്‌കാരമുള്ള ഒരു രാജ്യത്തിന് ചേര്‍ന്നതല്ലെന്ന് കേരള ഹൈക്കോടതി. ജോജു ജോര്‍ജ് നായകനായ ‘ആന്റണി’ എന്ന മലയാളം സിനിമക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളി.

ചിത്രത്തിൽ തോക്ക് ഒളിപ്പിക്കാന്‍ ബൈബിള്‍ ഉപയോഗിക്കുന്ന രംഗം ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തും എന്നു ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

സിനിമകളില്‍ മതപരമോ വംശീയമോ ആയ ആക്ഷേപങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ച് ആവശ്യമായ ഇടപെടല്‍ നടത്തേണ്ടത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) കടമയാണെന്ന് കോടതി പറഞ്ഞു.

‘സാംസ്‌കാരികവും കലാപരവുമായ ആവിഷ്‌കാരങ്ങളോടുള്ള അസഹിഷ്ണുത നമ്മുടേത് പോലെയുള്ള ഒരു പരിഷ്‌കൃത രാജ്യത്തിന് നല്ലതല്ല. എന്നാല്‍ ഏതെങ്കിലും പ്രത്യേക രംഗം വംശീയമോ മതപരമോ മറ്റ് വിഭാഗങ്ങളെ ആക്ഷേപിക്കുന്നതോ ആണെന്ന് സ്ഥാപിക്കപ്പെട്ടാല്‍, തീര്‍ച്ചയായും സെന്‍സര്‍ ബോര്‍ഡ് ഇടപെടുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും വേണം.

ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകന്‍ ജിജിമോന്‍ ഐസക്കും സിനിമയുടെ നിര്‍മാതാവിനു വേണ്ടി അഭിഭാഷകന്‍ വി.ഗിരീഷ് കുമാറും ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top