കേരളത്തില്‍ ചൂട് കൂടും; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും
അടുത്ത രണ്ടുദിവസം കേരളത്തില്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനില, ഈര്‍പ്പമുള്ള വായു എന്നിവ അനുഭവപ്പെടും. മുന്‍ കരുതല്‍ എടുക്കാനാണ് നിര്‍ദേശം നല്‍കിയത്.
രാവിലെ മുതല്‍ വൈകീട്ട് മൂന്നുവരെ വരെയുള്ള സമയത്ത് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ , മദ്യം, കാപ്പി, ചായ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ അടക്കമുള്ള ഇടങ്ങളില്‍ തീപിടിത്തങ്ങള്‍ ശ്രദ്ധിക്കണം. വിദ്യാലയങ്ങളില്‍ അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കണം. അല്ലെങ്കില്‍ സമയക്രമീകരണം നടത്തണം.
വനമേഖലയില്‍ കരുതല്‍ വേണം. കാട്ടുതീ ഉണ്ടാകാനിടയുള്ളതിനാല്‍ വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയവര്‍ പ്രത്യേക മുന്‍കരുതല്‍ എടുക്കണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here