ബിഗ് ബോസ് നിര്‍ത്തവയ്‌ക്കേണ്ടി വന്നേക്കും; ഹൈക്കോടതി ഇടപെടല്‍; മോഹന്‍ലാല്‍ അവതാരകനായ ഷോ സംപ്രേഷണ ചട്ടങ്ങള്‍ക്കു വിരുദ്ധമെന്ന് ഹര്‍ജി
കൊച്ചി: ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിനെതിരെ ഹര്‍ജി. ഇതേത്തുടര്‍ന്ന് മോഹന്‍ലാല്‍ അവതാരകനായെത്തുന്ന പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിറക്കി. പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നത്. ഉചിതമായ പരിശോധന നടത്താന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. വിവിധ ഭാഷകളില്‍ നടക്കുന്ന തത്സമയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിലും സംപ്രേഷണം ചെയ്യുന്നുണ്ട്.
എറണാകുളം സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ബിഗ് ബോസില്‍ ശാരീരികോപദ്രവം വരുത്തല്‍ ഉള്‍പ്പെടെ നടക്കുന്നുണ്ടെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് സംപ്രേഷണ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. നിയമവിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവയ്പ്പിക്കാമെന്ന് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം.എ അബ്ദുല്‍ ഹക്കീം എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഏപ്രില്‍ 25ന് ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അടുത്തിടെ ബിഗ് ബോസില്‍ റോക്കി എന്ന മത്സരാര്‍ത്ഥി സിജോ എന്ന സഹമത്സരാര്‍ത്ഥിക്കെതിരെ കയ്യേറ്റം നടത്തിയത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് റോക്കിയെ മത്സരത്തില്‍ നിന്ന് പുറത്താക്കുകയും സിജോ ചികിത്സയ്ക്കായി പുറത്തു പോകുകയും ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here