ശമ്പളം പണം ആയി തന്നെ നൽകണം, കൂപ്പൺ വിതരണം അനുവദിക്കില്ല; കെഎസ്ആര്‍ടിസിയെ വിമർശിച്ച് ഹൈക്കോടതി

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. ശമ്പള വിതരണത്തിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. ഓഗസ്റ്റിലെ ശമ്പളം കിട്ടിയാലേ ജീവനക്കാർക്ക് ശരിക്കും ഓണം ആഘോഷിക്കാനാകൂ എന്നും കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും നൽകണം എന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ഓണത്തിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു, എന്നാൽ ഈ ഉത്തരവിനെതിരെ അപ്പീലിന് പോവുകയാണ് സർക്കാർ ചെയ്തത്. തുടർന്ന് ശമ്പളം പണമായും കൂപ്പണമായും നൽകാമെന്ന തീരുമാനമെടുത്തു.

ഉന്നത സമിതി യോഗം ചേർന്ന് കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുക്കാൻ എന്ത് തീരുമാനം എടുത്തുവെന്ന് കോടതി ചോദിച്ചു. പണം തരില്ലെന്ന് പറയാനാണോ മൂന്ന് മന്ത്രിമാർ യോഗം നടത്തിയത്?, എന്തുകൊണ്ട് സർക്കാരിന് പണം നൽകാൻ കഴിയുന്നില്ല?, ശമ്പളം പണം ആയി തന്നെ കൊടുക്കണം. കൂപ്പൺ വിതരണം അനുവദിക്കില്ല. ശമ്പളം നൽകണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. കേസ് ഈ മാസം 24ലേക്ക് മാറ്റി.


whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top