അഭിഭാഷകനോട് കയര്‍ത്ത എസ്‌ഐക്ക് തടവുശിക്ഷ വിധിച്ച് ഹൈക്കോടതി; ഉപാധികളോടെ മരവിപ്പിച്ചു

പോലീസ് സ്‌റ്റേഷനിലെത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയ എസ്‌ഐക്ക് രണ്ട് മാസത്തെ തടവ് ശിക്ഷ വിധിച്ച് ഹൈക്കോതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. ആലത്തൂര്‍ എസ്ഐ ആയിരുന്ന വി.ആര്‍ റിനീഷാണ് ശിക്ഷിക്കപ്പെട്ടത്. കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനെ അവഹേളിച്ചത് അംഗീകിരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപാധികളോടെ എസ്‌ഐയുടെ ശിക്ഷ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വര്‍ഷത്തിനിടയില്‍ സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടെരുതെന്ന ഉപാധിയാലാണ് ശിക്ഷ മരവിപ്പിച്ചത്.

വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ആലത്തൂര്‍ സ്റ്റേഷനില്‍ എത്തിയ അഭിഭാഷകനായ അക്വിബ് സുഹൈലിനോട് എസ്ഐ വി.ആര്‍ റിനീഷ് മോശമായി പെരുമാറി എന്നായിരുന്നു കേസ്. വാഹനം വിട്ടുനല്‍കാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനോട് എസ്ഐ കയര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതോടെയാണ് വിഷയത്തില്‍ കോടതി ഇടപെടലുണ്ടായി.

പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായത്. പോലീസിന്റെ ആത്മവീര്യം സംരക്ഷിക്കാന്‍ തെറ്റുചെയ്തവരെ സംരക്ഷിക്കുകയാണോ വേണ്ടതെന്ന് കോടതി ചോദിച്ചു. നിരവധി ആരോപണങ്ങള്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ ഉയര്‍ന്നിട്ടും പോലീസ് മേധാവി ഒരു നടപടിയും സ്വീകരിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ എസ്‌ഐ റിനീഷ് ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top