ആന എഴുന്നെള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം; ദേ​വ​സ്വ​ങ്ങ​ൾ സു​പ്രീം​കോ​ട​തിയില്‍

ആ​ന എ​ഴു​ന്ന​ള്ളി​പ്പ് നി​യ​ന്ത്ര​ണം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ങ്ങ​ൾ സു​പ്രീം​കോ​ട​തിയില്‍. ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Also Read: ആനയും ആള്‍ക്കൂട്ടവും തമ്മില്‍ ആറ് മീറ്റര്‍ ദൂരം; ഇതിനിടയില്‍ തീവെട്ടിയും ചെണ്ടമേളവും പാടില്ല; തൃശൂര്‍ പൂരത്തിന് ആന എഴുന്നെഴള്ളിക്കാനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഹൈക്കോടതി

ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാല്‍ തൃശൂര്‍ പൂരം നടത്താന്‍ കഴിയില്ലെന്നാണ് ദേവസ്വങ്ങള്‍ അറിയിച്ചത്. ഈ ​സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്കി​യാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഇ​തി​നെ​തി​രെ മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സം​ഘ​ട​നയും ത​ട​സ ഹ​ർ​ജി ന​ല്‍​കിയിട്ടുണ്ട്.

ഉ​ത്സ​വ​ങ്ങ​ളി​ലും മ​ത​പ​രി​പാ​ടി​ക​ളി​ലും മ​റ്റു പ​രി​പാ​ടി​ക​ളി​ലും ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങള്‍ നല്‍കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സം​ഘാ​ട​ക​ര്‍ ആ​ന​യു​ടെ ആ​രോ​ഗ്യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശം. ആനയെഴുന്നള്ളിപ്പ് ഒരു മതപരമായ ആചാരമല്ല എന്ന നിലപാടില്‍ ഊന്നിയാണ് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top