ഹയർ സെക്കൻഡറി പരീക്ഷയില്‍ 78.69% വിജയം; ആൺകുട്ടികളേക്കാൾ നേട്ടം കൊയ്ത് പെണ്‍കുട്ടികള്‍; 2,94,888 പേര്‍ക്ക് ഉപരിപഠനത്തിന് യോഗ്യത
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് ഹയർസെക്കൻഡറി വിജയം. 2,94,888 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വർഷത്തെ വിജയ ശതമാനത്തെ അപേക്ഷിച്ച് 4.26 ശതമാനം കുറവുണ്ട്. 39,242 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇതിൽ 29,718 പേർ പെൺകുട്ടികളാണ്. ആൺകുട്ടികളേക്കാൾ മൂന്നിരട്ടി ഫുൾ എ പ്ലസ് ആണ് പെൺകുട്ടികൾ നേടിയത്. വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയിലും (84.12%) കുറവ് വയനാട്ടിലുമാണ് (72.13%).
63 സ്കൂളുകളില്‍ 100% വിജയം നേടി. ഏഴ് സര്‍ക്കാര്‍ സ്കൂളുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഈ വിഷയത്തില്‍ പ്രാഥമിക പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39 ആയിരുന്നു വിജയശതമാനം. 6.97 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്. ജൂണ്‍ 2 മുതലാണ് സേ പരീക്ഷ.
4,14,159 വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം പരീക്ഷ എഴുതിയത്. രണ്ടാം വര്‍ഷം പരീക്ഷ എഴുതിയത് 4,41,213 വിദ്യാര്‍ത്ഥികളുമാണ്. ഹയർ സെക്കൻഡറിയിൽ മൊത്തം 77 ക്യാമ്പുകളാണ് ഉണ്ടായിരുന്നത്. മൊത്തം 25000ത്തോളം അധ്യാപകരാണ് മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here