ഭരണമാറ്റത്തിന് കേരളം പാകമായെന്ന് എ കെ ആൻ്റണി… വഴക്കുണ്ടാക്കി നശിപ്പിക്കരുതെന്ന് സാരോപദേശം !!

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സെമിഫൈനലാണ് തദ്ദേശ തിരഞ്ഞെടുപ്പ്. ഇപ്പോൾ തന്നെ കേരളം ഭരണമാറ്റത്തിന് പാകമായിക്കഴിഞ്ഞു. വഴക്കുണ്ടാക്കി നല്ല അന്തരീക്ഷം കളയരുത് – കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കളെ ലക്ഷ്യമിട്ട് മുതിർന്ന നേതാവ് എ കെ ആന്‍റണിയുടെ മുന്നറിയിപ്പ് ഇങ്ങനെ.
തിരുവനന്തപുരത്ത് കോൺഗ്രസ് കുടുംബ സംഗമത്തിലായിരുന്നു ഈ പ്രതികരണം. “തദ്ദേശ തിരഞ്ഞെടുപ്പ് യഥാർത്ഥ സെമിഫൈനലാണ്. വിജയിക്കാനുള്ള എല്ലാ സാഹചര്യവും ഇപ്പോഴുണ്ട്. 2026ൽ കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി വരും.”– ആന്റണി പറഞ്ഞു. കനത്ത മഴയിലും ആശാവർക്കർമാർക്ക് സമരം ചെയ്യേണ്ടി വരുന്നതില്‍ സര്‍ക്കാരിനെയും അദ്ദേഹം വിമര്‍ശിച്ചു.
“മുഖ്യമന്ത്രി അവരെ വിളിച്ച് സംസാരിക്കണം. അതിനുള്ള ദയ കാട്ടണം. സംസ്ഥാന സർക്കാർ കൊടുക്കേണ്ടത് ആദ്യം കൊടുക്കണം. കേന്ദ്രത്തിൽനിന്നു കിട്ടാനുള്ളതിന് വേണ്ടി ഒരുമിച്ച് പോരാടാം. സമരം ചെയ്യാനുള്ള അവകാശം സിഐടിയുവിന് മാത്രമല്ല” -അദ്ദേഹം പറഞ്ഞു. മഴയത്ത് കെട്ടിയ ടാർപോളിൻ പോലീസ് അഴിപ്പിച്ചത് അവർക്ക് കിട്ടിയ നിർദേശം അനുസരിച്ച് തന്നെയാണ്. മുഖ്യമന്ത്രി പിടിവാശി കാണിക്കരുതെന്നും ആൻ്റണി അഭ്യർത്ഥിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here