കേരളം ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്, ഫോർ സ്റ്റാറിലും മുന്നിൽ
രാജ്യത്ത് ഏറ്റവും കൂടുതൽ പഞ്ച നക്ഷത്ര ഹോട്ടലുകൾ പ്രവർത്തിക്കുന്ന സംസ്ഥാനമായി കേരളം മാറി. താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണല്‍ ഡേറ്റ ബേസ് ഫോര്‍ അക്കമഡേഷന്‍ യൂണിറ്റ് കണക്കുകള്‍ അനുസരിച്ചാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ കണക്കില്‍ കേരളം ഒന്നാമത് എത്തിയത്.
45 ഫൈവ് സ്റ്റാർ ഹോട്ടലുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. വൻകിട ബ്രാൻഡുകളായ ടാജ്, റമദ, കാസിനോ, ഓ-ബൈ താമര, ഹയാത്ത്, മാരിയറ്റ് തുടങ്ങിയ ഫൈവ് സ്റ്റാർ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്.
മഹാരാഷ്ര, രാജസ്ഥാന്‍, ഗോവ എന്നീ സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം ആദ്യമെത്തിയത്. കണക്ക് പ്രകാരം മഹാരാഷ്‌ട്ര 35, ഗോവ 32, ഡല്‍ഹി 27 പഞ്ചനക്ഷത്ര ഹോട്ടലുകളാണ് ഉള്ളത്.
2014 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ മദ്യനയമാണ് പഞ്ച നക്ഷത്ര ഹോട്ടലുകളുടെ വർദ്ധനവിനിടയാക്കിയത്. ബാർ ലൈസൻസുകൾ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രം നൽകാൻ തീരുമാനിച്ചപ്പോളാണ് ഹോട്ടലുകൾ സൗകര്യങ്ങൾ വർധിപ്പിച്ച് പഞ്ചനക്ഷത്ര നിലവാരത്തിലേക്ക് എത്തിയത്.
ഫോർ സ്റ്റാർ ഹോട്ടലുകൾ പുതുക്കി പണിത് പഞ്ച നക്ഷത്ര നിലവാരത്തിലേക്ക് മാറ്റിയതാണ് ഈ വികസനത്തിന് പ്രധാനകാരണമായത്. നിലവിൽ സംസഥാനത്ത് 124 ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസുണ്ട്.
എന്നാൽ 98 ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ ഹെറിറ്റേജ് ഹോട്ടലുകളുള്ളതും കേരളത്തിലാണ്. കോവിഡിന് ശേഷം സംസ്ഥാനത്തെ ടൂറിസം വ്യവസായ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here