കൂറുമാറ്റം ഒഴിവാക്കാന്‍ മാത്യു.ടി തോമസും കൃഷ്ണന്‍കുട്ടിയും പാര്‍ട്ടിയില്‍ തുടരും; മറ്റുള്ളവര്‍ രാജിവെക്കും; ഞാണിന്മേല്‍ കളിയുമായി ജെഡിഎസ് കേരള ഘടകം
തിരുവനന്തപുരം: ജനതാദളു(എസ്)മായുള്ള ബന്ധം വിടര്‍ത്താന്‍ ജെഡിഎസ് കേരള ഘടകത്തിന്റെ തീരുമാനം. അതിന്റെ ഭാഗമായി മാത്യു.ടി തോമസും കെ.കൃഷ്ണന്‍കുട്ടിയും ഒഴികെയുള്ള നേതാക്കള്‍ പാര്‍ട്ടി ബന്ധം ഒഴിവാക്കും. കൂറുമാറ്റ നടപടി ഒഴിവാക്കാന്‍ എംഎല്‍എമാരായവര്‍ കേന്ദ്രനേതൃത്വത്തില്‍ തുടരും. ജോസ് തെറ്റയില്‍, നീലലോഹിതദാസന്‍ നാടാര്‍, സഫറുള്ള എന്നിവര്‍ ദേശീയ ഭാരവാഹിത്വം രാജിവെക്കും. മറ്റ് ജനതാപാര്‍ട്ടികളുമായി ലയിക്കുന്ന കാര്യം പരിഗണിക്കാനും തീരുമാനമായി.
ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവുമായുള്ള ബന്ധം ഭാഗികമായി വേര്‍പെടുത്തിയെന്ന് പറയുന്നുണ്ടെങ്കിലും ജെഡിഎസ് കേരളഘടകം സാങ്കേതികമായി അഖിലേന്ത്യാ പാര്‍ട്ടിയുടെ ഭാഗമാണ്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം സഖ്യംചേര്‍ന്ന് മത്സരിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ജെഡിഎസ് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇത് ജെഡിഎസില്‍ ഉരുള്‍പൊട്ടലിന് കാരണമായി. പാര്‍ട്ടിയുടെ കര്‍ണാടക ഘടകം പ്രസിഡന്റ് സി.എം.ഇബ്രാഹിം ഉള്‍പ്പെടെയുള്ള വന്‍നിര പാര്‍ട്ടി വിട്ടിരുന്നു. എന്‍ഡിഎയ്ക്ക് ഒപ്പം ചേരാനുള്ള ജെഡിഎസ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം നേരത്തെ തള്ളിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here