കള്ളക്കടല്‍ വീണ്ടും എത്തിയേക്കും; ഞായറാഴ്ച പുലര്‍ച്ചെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത; കേരള തീരത്ത് ജാഗ്രതയ്ക്ക് നിര്‍ദേശം
തിരുവനന്തപുരം: കേരള തീരത്ത് നാശം വിതച്ച കള്ളക്കടല്‍ പ്രതിഭാസത്തിന് വീണ്ടും സാധ്യത. കേരളത്തിന് ഒപ്പം തെക്കൻ തമിഴ്നാട്, വടക്കൻ തമിഴ്നാട് തീരങ്ങളിലും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഞായറാഴ്ച പുലർച്ചെ 02.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ. കാറ്റിന് അനുസരിച്ചോ സൂര്യന്‍റെയും ചന്ദ്രന്‍റെയും ഗുരുത്വാകർഷണ ഫലമായോ ആണ് വേലിയേറ്റം ഉണ്ടാകുന്നത്. അങ്ങനെ അല്ലാതെ ഉണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ. ലക്ഷണങ്ങളില്ലാതെ പെട്ടെന്ന് തിരമാലകള്‍ ആഞ്ഞടിക്കും. അവിചാരിതമായും അസാധാരണവുമായാണ് തിരമാലകള്‍ ആഞ്ഞടിക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here