വിശ്വപൗരനെ ഇനിയും സഹിക്കാന്‍ വയ്യ; ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കി സംസ്ഥാന നേതാക്കള്‍
![](https://www.madhyamasyndicate.com/wp-content/uploads/2023/11/shashi-tharoor.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും സുഖിപ്പിച്ചുള്ള ശശി തരൂരിന്റെ ലേഖനത്തിനെതിര ഹൈക്കമാന്‍ഡിന് പരാതി നല്‍കി സംസ്ഥാന നേതാക്കള്‍. പാര്‍ട്ടി നിലപാടുകളെ പൂര്‍ണ്ണമായും തള്ളിയുളള നിലപാടാണ് ശശി തരൂർ സ്വീകരിച്ചിരിക്കുന്നത് എന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പറഞ്ഞതിന് വിരുദ്ധമായി മോദിയുടെ വിദേശ സന്ദര്‍ശനം മികച്ചതെന്നാണ് ശശി തരൂര്‍ എഴുതിയിരിക്കുന്നത്. ഇത് അംഗീകരിച്ച് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് നേതാക്കളുടെ നിലപാട്.
വ്യക്തിപരമായ അഭിപ്രായമാണെന്ന് ശശി തരൂര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗം എന്ന നിലയില്‍ ഈ നിലപാട് സ്വീകരിക്കാൻ പാടില്ല. പാര്‍ട്ടി നിലപാടിനൊപ്പമാണ് ശശി തരൂര്‍ നില്‍ക്കേണ്ടത്. ഇത് ബിജെപിക്കും സിപിഎമ്മിനും പ്രചരണത്തിന് ആയുധം നല്‍കുന്ന സമീപനമായി പോയി എന്നാണ് നേതാക്കളുടെ അഭിപ്രായം. ഇക്കാര്യം തന്നെയാണ് ദേശീയ നേതൃത്വത്തേയും അറിയിച്ചിരിക്കുന്നത്.
തരൂര്‍ ആദ്യമായല്ല കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത്. കെ റയില്‍ വിരുദ്ധ സമരം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വിഷയങ്ങളിലും സംസ്ഥാനത്തെ കോണ്‍ഗ്രസ് നിലപാടിന് എതിരായാണ് ശശി തരൂര്‍ നിന്നത്.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here