കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന്റെ മീഡിയ സെന്റർ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: കേരള നിയമസഭാ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന്റെ (കെഎൽഐബിഎഫ്) ഭാഗമായി മീഡിയ സെന്റർ പ്രവർത്തനം ആരംഭിച്ചു. നവംബർ ഒന്ന് മുതൽ ഏഴ് വരെ നിയമസഭാ സമുച്ചയത്തിലാണ് പുസ്തകോത്സവം നടക്കുന്നത്. കഴിഞ്ഞ വർഷം മുതലാണ് നിയമസഭാ പുസ്തകോത്സവം സംഘടിപ്പിച്ചു തുടങ്ങിയത്. മീഡിയ സെന്ററിന്റെ ഉദ്ഘാടനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു.

പുസ്തകോത്സവത്തിന്റെ ഒന്നാം പതിപ്പ് മഹാവിജമായിരുന്നുവെന്നും ഇത് സാധ്യമാക്കിയത് മാധ്യമങ്ങളാണെന്നും സ്പീക്കർ പറഞ്ഞു. മീഡിയ സെൽ ചെയർമാൻ ഐ.ബി സതീഷ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top