കേരളത്തില്‍ 8 ലക്ഷത്തോളം പേര്‍ വോട്ട് ചെയ്യാനായി ബൂത്തിലെത്തിയില്ല; പോളിങ് ശതമാനത്തില്‍ കുത്തനെ ഇടിവ്; കുറഞ്ഞത് 7.16 ശതമാനം; രാഷ്ട്രീയ പാര്‍ട്ടികളില്‍ വന്‍ ആശങ്ക
തിരുവനന്തപുരം: കേരളത്തിലെ പോളിങ് ഇക്കുറി ഗണ്യമായി കുറഞ്ഞു. ബൂത്തിലെത്തിയവരുടെ എണ്ണത്തിൽ ഇത്തവണ വൻ ഇടിവുണ്ടായി. 2019 ൽ 77.51 ആയിരുന്ന പോളിങ് ശതമാനം ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. 7.16 ശതമാനമാണ് കുറഞ്ഞത്. ഏകദേശം 8 ലക്ഷത്തോളം പേര്‍ വോട്ട് ചെയ്തില്ല. പത്തനംതിട്ടയില്‍ പോളിങ് 10.95% കുറഞ്ഞു. പോളിങ് ഇടിവ് രാഷ്ട്രീയ പാര്‍ട്ടികളില്‍ വന്‍ ആശങ്കയാണ് സൃഷ്ടിച്ചത്. ജനങ്ങള്‍ വോട്ടെടുപ്പിനോട് പുറം തിരിഞ്ഞു നിന്ന ചിത്രമാണ് വ്യക്തമായത്.
തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും തണുപ്പൻ പ്രചാരണത്തിനാണ് ഇക്കുറി കേരളം സാക്ഷ്യം വഹിച്ചത്. ഇതും വോട്ടെടുപ്പിനെ ബാധിച്ചു. ചാലക്കുടി മുതൽ പത്തനംതിട്ട വരെയുള്ള മണ്ഡലങ്ങളിൽ പോളിങ് ഗണ്യമായി കുറഞ്ഞു. പോളിങ് കുറയാൻ പ്രധാന കാരണം കാലാവസ്ഥയാണ്. കേരളത്തിൽ പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. സാമ്പത്തിക പ്രതിസന്ധിയും പ്രചാരണത്തെ ബാധിച്ചു.
യുവാക്കളില്‍ പലരും കടല്‍ കടന്നതും പോളിങ് ശതമാനത്തില്‍ ഇടിവുണ്ടാക്കി. ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ നിന്നും വിദേശത്ത് എത്തിയവരുടെ എണ്ണം കൂടുതലാണ്. പാര്‍ട്ടികളോട് വിയോജിപ്പ് ഉള്ള അനുഭാവിവൃന്ദവും വോട്ടു ചെയ്യാനെത്തിയില്ല. ഇതെല്ലാം തിരഞ്ഞെടുപ്പിനെ ബാധിച്ചതായാണ് വിലയിരുത്തല്‍.
പോളിങ് വ്യതിയാനം ഇങ്ങനെ:
കേരളം
2024: 70.35%
2019: 77.51%
കാസർകോട്
2024: 74.28%
2019: 80.66 %
കണ്ണൂർ
2024: 75.74%
2019: 83.28%
വടകര
2024: 73.36%
2019: 82.7%
വയനാട്
2024: 72.85%
2019: 80.37%
കോഴിക്കോട്
2024: 73.34%
2019: 81.7%
മലപ്പുറം
2024: 71.68%
2019: 75.5%
പൊന്നാനി
2024: 67.93%
2019: 74.98%
പാലക്കാട്
2024: 72.68%
2019: 77.77%
ആലത്തൂർ
2024: 72.66%
2019: 80.47%
തൃശൂർ
2024: 72.11%
2019: 77.94%
ചാലക്കുടി
2024: 71.68%
2019: 80.51%
എറണാകുളം
2024: 68.10%
2019: 77.64%
ഇടുക്കി
2024: 66.39%
2019: 76.36%
കോട്ടയം
2024: 65.59%
2019: 75.47%
ആലപ്പുഴ
2024: 74.37%
2019: 80.35%
മാവേലിക്കര
2024: 65.88%
2019: 74.33%
പത്തനംതിട്ട
2024: 63.35%
2019: 74.3%
കൊല്ലം
2024: 67.92%
2019: 74.73%
ആറ്റിങ്ങൽ
2024: 69.40%
2019: 74.48%
തിരുവനന്തപുരം
2024: 66.43%
2019: 73.74%
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here