12 കോടി ഈ നമ്പരിന്; ആറ് കോടിശ്വരൻമാർ ആരെന്നറിയാം; പൂജാ ബമ്പര്‍ ഫലം
ഈ വർഷത്തെ ഏറ്റവും അവസാന ബമ്പർ ലോട്ടറി നറുക്കെടുപ്പായ പൂജാ ബമ്പറിൻ്റെ വിജയിയെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം JC 325526 എന്ന് ടിക്കറ്റിനാണ് ലഭിച്ചിരുന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം. കൊല്ലം ജില്ലയിലെ ജയകുമാർ എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഭാര്യ ലയ എസ് വിജയൻ്റെ പേരിൽ കായംകുളം സബ് ഓഫീസിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്.
JA378749,JB 939547,JC 616613,JD 211004,JE 584418 എന്നീ നമ്പരുകൾക്കാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം അഞ്ച് സീരീസുകൾക്കായി നൽകുന്ന രണ്ടാം സമ്മാനമാണ് പൂജാ ബമ്പറിൻ്റെ മറ്റൊരു സവിശേഷത. JA,JB,JC,JD,JE എന്നിങ്ങനെ അഞ്ചു സീരീസുകളിലായാണ് പൂജ ബമ്പര്‍ ടിക്കറ്റകള്‍ വിപണിയിലെത്തിച്ചത്.
JA 865014,JB 219120,JC 453056,JD 495570, JE 200323, JA 312149, JB 387139, JC 668645, JD 312202, JE 128265 എന്നീ നമ്പരുകൾക്കാണ് മൂന്നാം സമ്മാനം. ഓരോ സീരിസിലും രണ്ട് വീതം 10 ലക്ഷംരൂപയാണ് സമ്മാനത്തുക. 39 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. പാലക്കാട് ജില്ലയിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here