മന്ത്രിക്ക് കണക്ക് അറിയില്ല !! ലോട്ടറിയിൽ സമ്മാനമടിച്ച തുകയും സർക്കാരിലേക്ക് തന്നെ; അതിൻ്റെ കാരണം ഇതാണ്…
കേരള ലോട്ടറിയിൽ സമ്മാനം ലഭിച്ചിട്ടും കൈപ്പറ്റാത്ത തുകയിൽ സർക്കാരിന് ലഭിച്ച കണക്ക് അറിയില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. എപി അനിൽകുമാർ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
കേന്ദ്ര ലോട്ടറി ചട്ടങ്ങൾ 2010 പ്രകാരം വിവിധ ലോട്ടറികളിലായി സമ്മാനാർഹമാകുകയും എന്നാൽ സമ്മാനം കൈപറ്റാതിരിക്കുകയും ചെയ്ത വകയിൽ സർക്കാരിന് ലഭിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾ ക്രോഡീകരിച്ച് സൂക്ഷിക്കാൻ വ്യവസ്ഥ ചെയ്തിട്ടില്ല. അതുകൊണ്ട് ഇങ്ങനെ കിട്ടിയ തുക എത്രയെന്ന് അറിയില്ലെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്.
ലോട്ടറിയിൽ നിന്ന് ലഭിക്കുന്ന വിറ്റുവരവ് പൂർണമായും സർക്കാരിലേക്ക് ഒടുക്കുകയാണ് ചെയ്യുന്നതെന്നും ബാലഗോപാൽ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ ലോട്ടറി എടുക്കുന്നവരിൽ ചെറിയൊരു വിഭാഗം റിസൾട്ട് നോക്കാറില്ല. സമ്മാനർഹർ ലോട്ടറി ടിക്കറ്റ് നിശ്ചിത തീയ്യതിക്കകം ഹാജരാക്കി പണം കൈപ്പറ്റണം. അല്ലാത്തപക്ഷം പണം സർക്കാരിലേക്ക് പോകും.
Also Read: സർക്കാരിന് വീണ്ടും സന്തോഷവാർത്ത!! കേരളത്തിൻ്റെ മദ്യ- ലോട്ടറി വരുമാനം കേട്ടാൽ ഞെട്ടും…
ഇത്തരത്തിൽ സർക്കാരിന് ലഭിച്ച പണത്തിൻ്റെ കണക്ക് അറിയില്ലെന്നാണ് മന്ത്രി പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) ലോട്ടറി വിൽപനയിലൂടെ 12529.26 കോടി രൂപയാണ് സർക്കാറിന് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. തൊട്ടുമുമ്പുള്ള വർഷം 11,892.87 കോടിയാണ് ലോട്ടറി വിറ്റതിലൂടെ ലഭിച്ചത്. 636.39 കോടി രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here