ഓട്ടോറിക്ഷക്കാരെ കുടുക്കാമെന്ന് വ്യാജ പ്രചരണം; അറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

ഓട്ടോറിക്ഷക്കാർക്കെതിരെ പരാതികൾ അറിയിക്കാൻ വാട്സ്ആപ് നമ്പർ പരസ്യപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ നടന്ന പ്രചരണം വ്യാജമെന്ന് മോട്ടോർ വാഹന വകുപ്പ്. ഓട്ടം വിളിച്ചാൽ പോകാൻ തയാറാകാത്ത ഓട്ടോക്കാരെക്കുറിച്ച് വിവരം അറിയിക്കാനുള്ള എംവിഡിയുടെ പുതിയ സംവിധാനം എന്നറിയിച്ച് കൊണ്ടായിരുന്നു രണ്ടാഴ്ചയിലേറെ ആയി സന്ദേശങ്ങൾ പ്രചരിച്ചത്. ഇത്തരമൊരു സംവിധാനം ഇല്ലെന്നും എന്നാൽ പരാതികൾ ഓഫീസുകളിൽ അറിയിക്കാമെന്നും മോട്ടോർ വാഹന വകുപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.

സ്റ്റാൻഡിൽ ഓട്ടം കാത്തുകിടക്കുന്ന ഓട്ടോറിക്ഷകൾ പലപ്പോഴും സൗകര്യമുള്ള സ്ഥലങ്ങൾ നോക്കിയാണ് ഓട്ടം പോകുന്നത്. വിളിക്കുന്നവരോട് സ്ഥലവും വിവരങ്ങളുമെല്ലാം ചോദിച്ച് മനസ്സിലാക്കിയ ശേഷം പോകാൻ പറ്റില്ല എന്ന് പറയുന്നത് പതിവാണ്. ചട്ടപ്രകാരം ഇത് തെറ്റാണെന്നും സ്റ്റാൻഡിൽ ഊഴം കാത്തുകിടക്കുന്ന ഓട്ടോകൾ ആര്, എപ്പോൾ വിളിച്ചാലും മറ്റു പരിഗണനകൾ ഇല്ലാതെ പോകാൻ തയ്യാറാകണം എന്നും വ്യവസ്ഥയുണ്ട്. ഇത് പാലിക്കാത്തവർക്കെതിരെ പരാതി കിട്ടിയാൽ നടപടിക്ക് സാധ്യതയുണ്ട്. ഇക്കാര്യം ശരിയാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ നടന്ന പ്രചരണവുമായി വകുപ്പിന് ബന്ധമില്ലെന്നും പ്രസിദ്ധീകരിച്ച മൊബൈൽ ഫോൺ നമ്പർ ഔദ്യോഗികം അല്ലെന്നും ആണ് മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top