പോലീസ് ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ റിസര്‍വ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; തൃശൂര്‍ അക്കാദമിയിലെ ഓഫീസര്‍ കമാന്റിങ് പ്രേമനെതിരെ കേസെടുത്ത് വിയ്യൂര്‍ പോലീസ്
തൃശൂര്‍ : ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാമവര്‍മപുരം പൊലീസ് അക്കാദമി ഓഫീസര്‍ കമാന്റിങിനെതിരെ നടപടിയെടുത്തിരിക്കുന്നത്. വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് റിസര്‍വ്വ് ഇന്‍സ്‌പെക്ടറായ കെ പ്രേമനെ ഡയറക്ടര്‍ എഡിജിപി പി വിജയന്‍ സസ്പെന്‍ഡ് ചെയ്തത്. ലൈംഗികാതിക്രമ പരാതിയില്‍ വിയ്യൂര്‍ പൊലീസ് കമാന്‍ഡന്റിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിരന്തരം മോശം അനുഭവം ഉണ്ടായതോടെയാണ് ഉദ്യോഗസ്ഥ പരാതിയുമായി രംഗത്തെത്തിയത്. ഈ മാസം 18നും 22നും മോശമായി പെരുമാറി. ജോലി കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥയെ അക്കാദമിയിലേക്ക് തിരികെ വിളിച്ചു വരുത്തിയാണ് അതിക്രമത്തിന് ശ്രമിച്ചത്. ശരീരത്തില്‍ കയറിപ്പിടിക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തു. എതിര്‍ത്തിട്ടും വീണ്ടും ആവര്‍ത്തിച്ചു. ഇതോടെയാണ് ഉദ്യോഗസ്ഥ അക്കാദമി ഡയറക്ടര്‍ എ.ഡി.ജി.പി പി വിജയനെ നേരില്‍ കണ്ട് പരാതി നല്‍കിയത്.
അക്കാദമിയില്‍ തുടരാനാകില്ലെന്നും മാനസികമായി ഏറെ ബുദ്ധിമുട്ടിലാണെന്നും ഉദ്യോഗസ്ഥ അറിയിച്ചു. ഇതോടെയാണ് പരാതി എഴുതി വാങ്ങി അന്വേഷിക്കാന്‍ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്. അന്വേഷണ സമയത്ത് തന്നെ പ്രേമനെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് ഡയറക്ടര്‍ക്ക് ലഭിച്ചത്. പരാതിയില്‍ വസ്തുതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. തുടര്‍ന്നാണ് സസപെന്‍ഷന്‍ ഉത്തരവിറക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here