സിദ്ദിഖിന്റെ അറസ്റ്റിന് നീക്കം തുടങ്ങി പോലീസ്; ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി

ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി പോലീസ്. സിദ്ദിഖ് വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. വേഗത്തില്‍ അറസ്റ്റ് ചെയ്യാനാണ് കൊച്ചി പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നടന്റെ വീടുകളില്‍ പോലീസ് നിരീക്ഷണം നടത്തുന്നുണ്ട്.

മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സിദ്ദിഖ്. അതുകൂടി മനസിലാക്കിയാണ് വേഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയത്. സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യാനാണ് ശ്രമം. തിരുവനന്തപുരം മ്യൂസിയം പോലീസാണ് സിദ്ദിഖിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനാല്‍ തിരുവനന്തപുരത്ത് നിന്ന് ഒരു സംഘം ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക് പോകുന്നുണ്ട്.

സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നാണ് ഹൈക്കോടതി തള്ളിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top