ലോൺ തട്ടിപ്പിനെതിരെ കേരളാ പോലീസ്: ആപ്പുകൾ നീക്കം ചെയ്യാൻ നടപടി തുടങ്ങി

തിരുവനന്തപുരം: ലോൺ ആപ്പ് തട്ടിപ്പിൽ കർശന നടപടിയുമായി കേരളം പോലീസ്. 72 വെബ്സൈറ്റുകളും ലോൺ ആപ്പുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ് നൽകി. സംസ്ഥാനത്ത് വ്യാജ ലോൺ ആപ്പിന്റെ കുരുക്കിൽപ്പെട്ട് ആത്മഹത്യകൾ തുടർക്കഥയായതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ലോൺ അപ്പുകൾക്ക് പുറമെ തട്ടിപ്പ് നടത്തുന്ന ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യാൻ നിർദേശത്തിൽ പറയുന്നു. കേരളാ പോലീസ് സൈബർ ഓപ്പറേഷൻസ് എസ് പിയാണ് നോട്ടീസ് നൽകിയത്. ലോൺ ആപ്പ് തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകാൻ പുതിയ വാട്സ്ആപ്പ് നമ്പറും പോലീസ് നേരത്തെ പുറത്തിറക്കിയിരുന്നു. 9497980900 എന്ന നമ്പറിലൂടെ 24 മണിക്കൂറും പോലീസിന് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായാണ് പരാതി നൽകേണ്ടത്. നേരിട്ടു വിളിച്ച് സംസാരിക്കാനാവില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top