സിദ്ധാർത്ഥൻ്റെ മരണം സിബിഐക്ക് കൈമാറി; വിജ്ഞാപനം ഇറക്കി ആഭ്യന്തര വകുപ്പ്; കേസ് ഫയലുകൾ ഉടൻ സിബിഐക്ക് ഏറ്റെടുക്കാം

വയനാട് പൂക്കോട് കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണം സംബന്ധിച്ച കേസ് തിടുക്കത്തിൽ സിബിഐക്ക് കൈമാറി സർക്കാർ. രാവിലെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിന് പിന്നാലെ വൈകിട്ടോടെ ആഭ്യന്തര വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. പകർപ്പ് മാധ്യമ സിൻഡിക്കറ്റിന് ലഭിച്ചു. ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ളിഷ്മെൻ്റസ് ആക്ട് പ്രകാരം ഇനി കേസ് സിബിഐക്ക് ഏറ്റെടുക്കാം. കേസ് ഫയലുകൾ കേരള പോലീസ് വൈകാതെ സിബിഐക്ക് കൈമാറും.

ഇക്കഴിഞ്ഞ 18നാണ് വയനാട് കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർത്ഥൻ്റെ മൃതദേഹം കണ്ടെത്തിയത്. അതിക്രൂരമായ പീഡനത്തിന് പിന്നാലെയാണ് സിദ്ധാർത്ഥൻ ജീവനൊടുക്കിയത് എന്ന് വ്യക്തമായതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷവും ഈ വിഷയം ശക്തമായി ഏറ്റെടുക്കാൻ തുടങ്ങിയതോടെ ആണ് കേസ് സിബിഐക്ക് വിടാൻ സർക്കാർ തയ്യാറായത്. കേസിൽ അറസ്റ്റിലായവരിലേറെയും കോളജിലെ എസ്എഫ്ഐ പ്രവർത്തകരാണ്.

മൂന്നുദിവസം തുടർച്ചയായി പൂട്ടിയിട്ട് മർദ്ദിച്ചുവെന്നാണ് ദൃസാക്ഷികളായ വിദ്യാർത്ഥികളുടെ മൊഴി. പോലീസ് കണ്ടെത്തിയതിന് പുറമെ ആൻ്റി റാഗിങ് സമിതിക്ക് നൽകിയ മൊഴികളിലും ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരസ്യമായി അടിവസ്ത്രത്തിൽ നിർത്തി ബെൽറ്റും വടികളും കൊണ്ടായിരുന്നു മർദ്ദനം. ഇവയുടെയെല്ലാം വ്യക്തമായ അടയാളങ്ങൾ ശരീരമാസകലം പരുക്കുകളായി പോസ്റ്റുമോർട്ടത്തിലും കണ്ടെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top