പോലീസ് ഹൈടെക് സെൽ മുൻ മേധാവിയെയും കുടുക്കി സൈബർ ഫ്രോഡ്!! അസി. കമൻഡാൻ്റ് സ്റ്റാർമോൻ പിള്ളക്ക് പോയത് എഴുലക്ഷം

സൈബർ തട്ടിപ്പിൽ നിന്നാർക്കും ഇളവില്ല. വിദഗ്ധനെന്നോ ബുദ്ധിജീവിയെന്നോ പറഞ്ഞിട്ട് കാര്യമില്ലെന്ന് വീണ്ടും വ്യക്തമാകുന്നു. ഓൺലൈൻ ഇടപാടുകൾക്ക് ഇറങ്ങുമ്പോൾ സാമാന്യബുദ്ധിയും യുക്തിയും പ്രയോഗിക്കുക എന്നതല്ലാതെ മറ്റ് മാർഗമൊന്നുമില്ല. ഏറ്റവും ഒടുവിൽ പെട്ടിരിക്കുന്നത് അസിസ്റ്റൻ്റ് കമൻഡാൻ്റ് റാങ്കിൽ ജോലി ചെയ്യുന്ന സ്റ്റാർമോൻ പിള്ളയെന്ന ഉദ്യോഗസ്ഥനാണ്. ഇൻസ്പെക്ടറായിരിക്കെ ദീർഘകാലം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിൻ്റെ ചുമതലക്കാരൻ ആയിരുന്നു. അസി. കമൻഡാൻ്റ് റാങ്കിലേക്ക് പ്രമോഷൻ കിട്ടിയപ്പോഴാണ് സ്ഥാനമൊഴിഞ്ഞ് വനിതാ ബറ്റാലിയൻ്റെ ചുമതലയിലേക്ക് മാറിയത്. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും അർഹനായിട്ടുണ്ട്.

ഓൺലൈൻ ട്രേഡിങ്ങിലാണ് ഏഴുലക്ഷം പോയത്. തട്ടിപ്പ് ബോധ്യപ്പെട്ടയുടൻ പരാതി നൽകി കൊല്ലം പോലീസ് കേസ് റജിസ്റ്റർ ചെയ്തതിനാൽ തുകയിൽ പകുതിയിലേറെ തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. പോലീസ് സൈബർ ഡിവിഷൻ്റെ ഇടപെടലിൽ രണ്ടരലക്ഷത്തിൻ്റെ ഇടപാട് ബ്ലോക്കുചെയ്തു. കൂടാതെ മലപ്പുറത്തെ ഒരു എടിഎമ്മിൽ നിന്ന് തട്ടിപ്പുകാർ പണം പിൻവലിക്കാൻ ശ്രമിച്ചത് തിരിച്ചറിഞ്ഞതും രക്ഷയായി. ഇവിടെ നിന്നൊരാളെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞതിനാൽ ഈ തുകയും തിരികെ കിട്ടാനാണ് സാധ്യത. ഇയാളെ ഉടൻ കൊല്ലത്തേക്ക് എത്തിക്കും. കൂട്ടാളികളെക്കുറിച്ചും ഇതിലൂടെ വിവരം കിട്ടും. അങ്ങനെ വന്നാൽ ശേഷിച്ച തുകയും കണ്ടെടുക്കാൻ കഴിഞ്ഞേക്കും.

ALSO READ: തലസ്ഥാനത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകനും സൈബർ തട്ടിപ്പിനിരയായി; പോയത് 77 ലക്ഷം

സിബിഐ അടക്കം കേന്ദ്ര ഏജൻസികളുടെ സ്റ്റാൻഡിങ് കൗൺസൽ ആയിരുന്ന പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാറിന് ഈയിടെ സൈബർ തട്ടിപ്പിൽ നഷ്ടപ്പെട്ടത് 80 ലക്ഷത്തിലേറെ രൂപയാണ്. പ്രമുഖ ചിന്തകനും ഇടത് സഹയാത്രികനുമായ യാക്കോബായ സഭാ മുൻ മെത്രാൻ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് കഴിഞ്ഞയാഴ്ച നഷ്ടമായത് 15 ലക്ഷം രൂപ. ഇങ്ങനെ സമൂഹത്തിൻ്റെ സമസ്ത മേഖലയിലുമുള്ളവർ സൈബർ വലയിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെടുന്നതിൻ്റെ വാർത്തകളാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ സാധാരണക്കാർക്ക് സൈബർ കെണികളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും, പലവിധ ചതികളിൽ അന്വേഷണം നടത്തി പരിചയവുമുള്ള ഉദ്യോഗസ്ഥൻ ഈവിധം പെടുന്നത് ദയനീയമെന്നാണ് പോലീസിനുള്ളിലും ഉണ്ടായിട്ടുള്ള വികാരം.

ALSO READ: യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന് 15 ലക്ഷം നഷ്ടമായി; കുരുങ്ങിയത് ഓണ്‍ലൈന്‍ തട്ടിപ്പില്‍

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top