പോലീസിൽ കൂട്ട വിരമിക്കൽ വരുന്നു, 2024ൽ 83 പേർ യൂണിഫോം അഴിക്കും

കേരള പോലീസിൽ സമീപകാലത്ത് ഏറ്റവുമധികം ഉദ്യോസ്ഥർ വിരമിച്ചിറങ്ങുന്ന വർഷമാകും 2024. എസ്പിമാരുടെയും ഡിവൈഎസ്പിമാരുടെയും വലിയൊരു നിരയാണ് വരുന്ന വർഷം സേവനം അവസാനിപ്പിക്കുക. നോൺ ഐപിഎസ് വിഭാഗത്തിലുള്ള എസ്പി, ഡിവൈഎസ്പി, സിഐ റാങ്കിലുള്ള 83 പേരാണ് 2024ൽ യൂണിഫോം അഴിക്കുക. നോൺ ഐപിഎസ് വിഭാഗത്തിൽ എസ്പി റാങ്കിൽ എത്തിയവർ 15 പേരാണ് ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ വിരമിക്കുക. 36 ഡിവൈഎസ്പിമാരും 32 സിഐ റാങ്കിലുള്ളവരും അടുത്ത 12 മാസത്തിനിടെ പോലീസിൻ്റെ പടിയിറങ്ങും. ഏറ്റവും കൂടുതൽ പേർ വിരമിക്കുന്നത് പതിവുപോലെ മെയ്‌ മാസത്തിൽ തന്നെയാണ്.

രണ്ട് കമൻഡാൻ്റുമാരടക്കം 10 പേരാണ് മെയ്‌ 31ന് സേവനം അവസാനിപ്പിക്കുക. 17 ഡിവൈഎസ്പിമാരും അതേ റാങ്കിലുള്ള 8 അസിസ്റ്റന്റ് കമൻഡാൻ്റുമാരും മെയ്‌ 31ന് വിരമിക്കുന്നുണ്ട്. സിഐ റാങ്കിലുള്ള 19 പേരാണ് അന്നേദിവസം വിരമിക്കുക. പോലീസ് സേനയുടെ ഭാഗമായ ഫിംഗർ പ്രിൻ്റ് ബ്യുറോയുടെ ഡയറക്ടറും മെയ്‌ 31ന് വിരമിക്കുകയാണ്. ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ അസിസ്റ്റൻ്റ് ഡയറക്ടറും അന്ന് പടിയിറങ്ങുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top