നന്ദാവനത്ത് എസ്ഐമാര്‍ തമ്മിലടിച്ചു; ഏറ്റുമുട്ടല്‍ പോലീസുകാര്‍ നോക്കി നില്‍ക്കെ
August 8, 2024 8:26 AM
തിരുവനന്തപുരം നന്ദാവനം എആർ ക്യാംപില്‍ എസ്ഐമാര്‍ പരസ്യമായി ഏറ്റുമുട്ടി. ഉച്ചഭക്ഷണസമയത്തായിരുന്നു ഏറ്റുമുട്ടല്‍. കയ്യാങ്കളി കുറെ നേരം നീണ്ടുനിന്നു. നിരവധി പോലീസുകാര്‍ നോക്കിനില്‍ക്കെയാണ് എസ്ഐമാര്‍ കോർത്തത്.
നന്ദാവനം ക്യാംപ് ക്ഷേത്രത്തിലെ ഉത്സവപ്രശ്നങ്ങളാണ് പ്രശ്നത്തിന് കാരണം. ഒരു എസ്ഐ ഇപ്പോഴത്തെ ഭാരവാഹിയും മറ്റെയാള്‍ മുന്‍പത്തെ ചുമതലക്കാരനുമാണ്. ഏറ്റുമുട്ടല്‍ പുറത്തറിഞ്ഞതോടെ സേനയ്ക്ക് നാണക്കേടായി. ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചില്ലെന്നാണ് ക്യാംപ് അധികൃതരുടെ പ്രതികരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here