ഗുണ്ടകള്‍ക്കെതിരെയുള്ള ഓപ്പറേഷൻ ആഗ് വേഗത്തിലായി; അറസ്റ്റിലായത് 2000 ത്തിലേറെ പേര്‍; വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും

തിരുവനന്തപുരം: ഗുണ്ടകളെ പിടിക്കുന്ന കാര്യത്തില്‍ പോലീസ് നിഷ്ക്രിയമെന്ന് ഉന്നതതല യോഗത്തില്‍ ഡിജിപി വിമര്‍ശിച്ചതോടെ പോലീസ് നടപടി വേഗത്തിലായി. ഓപ്പറേഷൻ ആഗ്, ഡീ ഹണ്ട് നടപടികളില്‍ 2015 ഓളം പേര്‍ അകത്തായി. കാപ്പ പ്രതികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പത്ത് ദിവസം പരിശോധനകള്‍ തുടരാനാണ് തീരുമാനം.

ഗുണ്ടകളുടെ വിളയാട്ടം എല്ലാ സീമകളും ലംഘിച്ചതോടെയാണ് പോലീസ് ഓപ്പറേഷന്‍ ആഗിന് തുടക്കമിട്ടത്. പക്ഷെ ഗുണ്ടകളെ പിടിക്കുന്നതില്‍ മെല്ലെപ്പോക്ക് ആണെന്ന് സേനയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വാറന്റ് പുറപ്പെടുവിച്ചതിന് ശേഷവും ഒളിവില്‍ കഴിയുന്നവര്‍ ഇപ്പോള്‍ പിടിയിലായിട്ടുണ്ട്. ഒട്ടേറെ പിടികിട്ടാപ്പുള്ളികളും അകത്തായിട്ടുണ്ട്.

ഗുണ്ടാവേട്ടയുമായി ബന്ധപ്പെട്ട് പോലീസ് യോഗത്തില്‍ ഡിജിപി ക്ഷുഭിതനായിരുന്നു. കൊച്ചി, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർമാർ, കോഴിക്കോട് റൂറൽ എസ്പി എന്നിവർക്കാണ് പൊലീസ് മേധാവിയുടെ വിമർശനം കേള്‍ക്കേണ്ടി വന്നത്. ഗുണ്ടകളുടെയും ലഹരിമരുന്നിന്റെയും തലസ്ഥാനമായി കൊച്ചി മാറിയെന്നാണു ഡിജിപി പറഞ്ഞത്. പൊലീസ് നിഷ്ക്രിയമാണ്. തലസ്ഥാനത്തു മണ്ണുമാഫിയയുടെ നേതൃത്വം ഗുണ്ടകള്‍ക്കാണ്. കർശന നടപടി സ്വീകരിക്കണമെന്ന് ഡിജിപി നിർദേശിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top