ചിത്രക്കൂട്ടിൽ പോലീസ് മേധാവിമാർ.. മറ്റേത് വകുപ്പിലുണ്ട് ഇങ്ങനെ!

മറ്റൊരു വകുപ്പിലെ മേധാവിമാർക്കും ലഭിക്കാത്തിലൊരു സൗഭാഗ്യം കേരളത്തിലെ പോലീസ് സേനയെ നയിക്കുന്നവർക്ക് ഉണ്ടെന്ന് തോന്നും, കൊച്ചി ദർബാർ ഹാൾ ആര്ട്ട് ഗാലറിയിലേക്ക് ചെല്ലുമ്പോൾ.വകുപ്പിനെ നയിക്കുന്ന മന്ത്രി മുതൽ ഡിജിപി, എഡിജിപി മാരടക്കം തലപ്പത്തുള്ളവരെയെല്ലാം വരകളിൽ ഒരുക്കി നിർത്തിയിരിക്കുകയാണ് ഒരു പോലീസുകാരൻ. എ അനന്തലാൽ എന്നാണ് ഈ ചിത്രകാരന്റെ പേര്. അനന്തലാലിനെ കൊച്ചി നഗരത്തിലാർക്കും പരിചയപെടുത്തണ്ട കാര്യമില്ല.

കൊച്ചിയെ പിടിച്ചു കുലുക്കിയ പല കേസുകളും എസ ഐ ആയും, സി ഐ ആയുമൊക്കെ ഇടപെട്ടു പേരെടുത്ത ആളാണ്, ഇപ്പോൾ തിരുവനന്തപുരം ക്രൈം റെക്കോർഡ്‌സ് ബറോയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം. വരുന്ന ഞായറാഴ്ചക്കുളിൽ ദർബാർ ഹാൾ ആര്ട്ട് ഗാലറിയിലെത്തിയാൽ അനന്തലാൽ എന്ന ചിത്രകാരനെ പരിചയപ്പെടാം.


പോലീസുകാരുടെ ഔദ്യോഗിക ജീവിതത്തിൽ പോലീസുകാരുടെ ഔദ്യോഗിക ജീവിതത്തിൽ കണ്ടതും നേരിട്ടതുമായ അനുഭവങ്ങളാണ് തന്റെ മനസിൽ നിന്നും കാൻവാസിലേക്ക് എഴുപതോളം ചിത്രങ്ങളുടെ രൂപത്തിൽ ‘എ കേരള സ്റ്റോറി’ എന്ന പേരിൽ കൊച്ചി ദർബാർ ഹാളിൽ പ്രദർശനത്തിനെത്തിയത്.

തന്നിലൂടെ, തന്റെ സഹ പ്രവർത്തകരിലൂടെ കടന്നു പോയ സംഭവ വികാസങ്ങളെ കോർത്തിണക്കിയാണ് തന്റെ തിരക്കേറിയ ജോലിക്കിടയിലും അനന്ത ലാൽ ചിത്രകൂട്ട് മെനെഞ്ഞെടുത്തത്. കവലയിൽ ചായ കുടിക്കാനെത്തുന്ന പോലീസ് മുതൽ, പ്രളയ കാലത്തു അരയോളം വെള്ളത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന പോലീസുകാരൻ വരെ … കഴിഞ്ഞു പോയ കഥകളായി ഒതുങ്ങി നില്കാതെ ചായകൂട്ടിലൂടെ മിഴിവേകിയിരിക്കുകാണ്. കേരള പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരടക്കം നിരവധി പേരാണ് ചിത്ര പ്രദർശനം കാണാനായി ദർബാർ ഹാളിൽ എത്തുന്നത്. അനന്ത ലാൽ എന്ന കലാകാരൻ ചിത്രകലയിൽ മാത്രമല്ല അഭിനയ രംഗത്തും നാടൻപാട്ടിലുമെല്ലാംസജീവമാണ്, അതുകൊണ്ടുതന്നെ കാക്കിക്കുള്ളിലെ കലാകാരാണെന്ന ക്ലിഷേ പ്രയോഗം ഇവിടെ ഒഴിവാക്കാനാവില്ല.

Logo
X
Top