ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ കേരള പോലീസിന്‍റെ ‘സ്റ്റഡി ക്ലാസ്’; സൈബര്‍ ഡിവിഷന്‍റെ ബോധവത്കരണം ബാങ്ക് ഉപഭോകതാക്കള്‍ക്ക്
തിരുവനന്തപുരം: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച്
ബാങ്ക് ഉപഭോക്താക്കളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ട് കേരള പോലീസ്.
സൈബര്‍ ഡിവിഷനാണ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകുന്നത്. ഓണ്‍ലൈന്‍ വഴി നടത്തുന്ന ക്ലാസ് ഏപ്രില്‍ 17നാണ് സംഘടിപ്പിച്ചിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്കാണ് ക്ലാസ് നടത്താന്‍ തീരുമാനിച്ചത്. സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം ഐജിയുടെ ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കടേഷാണ് നേതൃത്വം നൽകുന്നത്. ഡിവിഷനിലെ വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ ക്ലാസ് നയിക്കും.
കേരള പോലീസിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ക്ലാസ് തത്സമയം കാണാനുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കും. പരിപാടിയില്‍ പോലീസിലെയും വിവിധ ബാങ്കുകളിലെയും മുതിർന്ന ഓഫീസർമാരും സൈബർ വിദഗ്ധരും പങ്കെടുക്കും. മറ്റു ജില്ലകളിലെ ബാങ്കിംഗ് ഉപഭോക്താക്കള്‍ക്കായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here