കുറ്റവാസനയുള്ളവർ കടന്നുകയറുന്നു; സിനിമ പ്രവർത്തകർക്ക് ഇനി പൊലീസ് വെരിഫിക്കേഷന്‍

കൊച്ചി: സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇനിമുതല്‍ പൊലീസ് വേരിഫിക്കേഷൻ നടപ്പാക്കാൻ പൊലീസ്. സിനിമ രം​ഗത്ത് കുറ്റവാസനയുള്ളവർ കടന്നുകയറുന്നുവെന്ന കണ്ടെത്തലിനെ തു‌ടർന്നാണ് നടപടി. അപേക്ഷ നൽകി നിശ്ചിത ഫീസടച്ചാൽ, സിനിമ സെറ്റുകളില്‍ സഹായികളായി എത്തുന്നവരുടെ വേരിഫിക്കേഷൻ റിപ്പോർട്ട് നൽകാനുള്ള സന്നദ്ധത അറിയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ സിനിമ സംഘടനകൾക്ക് കത്തയച്ചിരുന്നു. 

താരസംഘടനയായ അമ്മയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഈ നീക്കത്തെ സ്വാഗതം ചെയ്തതോടെ നടപടികള്‍ക്ക് തുടക്കമാകും. thuna.keralapolice.gov.in എന്ന ലിങ്കിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചാൽ അന്വേഷണം നടത്തി വേരിഫിക്കേഷൻ അനുവദിക്കും.

അതേസമയം, ലഹരി ഉപയോ​ഗം തടയാൻ സിനിമ സെറ്റുകളിൽ മിന്നൽ പരിശോധന നടത്തുമെന്നും നിരീക്ഷണത്തിനായി ഷാഡോ പൊലീസിനെ നിയോ​ഗിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വേരിഫിക്കേഷൻ നട‌പ‌ടിയും അവതരിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top