ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയ്ക്ക് സുഖയാത്ര ഒരുക്കി കേരളാ പോലീസ്
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയ്ക്ക് സുഖയാത്ര ഒരുക്കി കേരളാ പോലീസ്. മുഖ്യ പ്രതി കൊടി സുനിയെ വിലങ്ങില്ലാതെ ട്രെയിനിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ടി പി യുടെ ഭാര്യയും എംഎൽഎയുമായ കെ കെ രമ ഫേസ്ബുക്കിൽ പങ്കുവച്ചതാണ് ദൃശ്യങ്ങൾ.
കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന വിഡിയോയാണ് കെ കെ രമ പോസ്റ്റ് ചെയ്തത്. ഇത്രയും സുഖ സൗകര്യമൊരുക്കിയാണോ ഒരു കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നത് എന്നാണ് കെ കെ രമ പോസ്റ്റിലൂടെ ചോദിച്ചത്.
മറ്റൊരു പ്രതിയായ എം.സി അനൂപും കൂട്ടത്തിലുണ്ട്. അനൂപിനെതിരെ കഴിഞ്ഞ ദിവസം കണ്ണവം പോലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരോളിൽ ഇറങ്ങിയതിനു ശേഷം ചെയ്ത കുറ്റത്തിനാണ് അനൂപിനെതിരെ പുതിയ കേസ് എടുത്തത്.
കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങൾ ചെയ്യാൻ കയറൂരി വിടുകയാണ് ഭരണകൂടമെന്നും ക്രിമിനലുകൾക്ക് കുടപിടിക്കുകയാണ് ആഭ്യന്തര വകുപ്പെന്നും കെ കെ രമ വിമർശിച്ചു .