സിപിഎം നേതാക്കള്‍ പ്രതികളായാല്‍ ‘കമ്മ്യൂണിസ്റ്റ് പീനല്‍ കോഡ്‌’; മേയര്‍- ഡ്രൈവര്‍ വിവാദത്തില്‍ പോലീസ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് എം വിൻസെന്‍റ് എംഎല്‍എ

തിരുവനന്തപുരം: മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ വിവാദത്തില്‍ പോലീസിനെതിരെ ആഞ്ഞടിച്ച് എം വിൻസെന്‍റ് എംഎല്‍എ. പരാതി ലഭിച്ചിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസ് സുപ്രീംകോടതിയുടെ ഉത്തരവിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സിപിഎം നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന കേസുകളില്‍ ഇന്ത്യന്‍ പീനല്‍ കോഡിന് പകരം കമ്മ്യൂണിസ്റ്റ് പീനല്‍ കോഡ്‌ നടപ്പിലാക്കാനാണ് കേരള പോലീസ് ശ്രമിക്കുന്നത്. ഇവര്‍ക്കെതിരെ ഡിജിപിയും സര്‍ക്കാരും അടിയന്തരമായി നടപടിയെടുക്കണമെന്ന് എം വിൻസെന്‍റ് ആവശ്യപ്പെട്ടു.

പോലീസ് ചെയ്യേണ്ട കാര്യമാണ് മേയറും എംഎല്‍എയും നിയമവിരുദ്ധമായി ചെയ്തത്. സുപ്രീംകോടതിയുടെ കഴിഞ്ഞ വര്‍ഷത്തെ ഉത്തരവ് പ്രകാരം, പരാതി ലഭിച്ചിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാകണം. അഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി നിര്‍ദേശം നല്‍കേണ്ടതുമാണ്‌ – എം വിൻസെന്‍റ് പറഞ്ഞു.

കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, എങ്ങോട്ടും പോകാന്‍ കഴിയാതെ തടഞ്ഞുവച്ചു, അനാവശ്യം വിളിച്ചു പറയുക, വണ്ടിയില്‍ അതിക്രമിച്ച് കയറുക എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ പരമ്പരയാണ് നടന്നത്. തെളിവ് നശിപ്പിക്കുന്ന നടപടി കൂടി ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. പോലീസ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് എന്നത് വളരെ വ്യക്തമാണ്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേരളത്തിലെ പോലീസ് മേധാവിയും സര്‍ക്കാരും ബാധ്യസ്ഥരല്ലേയെന്നും വിൻസെന്‍റ് ചോദിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top