‘നിങ്ങളും ഇങ്ങനെയാണോ’? ഇനിമുതൽ കുടുങ്ങുമെന്ന് കേരള പോലീസ്

ഇരുചക്രവാഹന യാത്രക്കാക്കാർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ ചിലർ ചെയ്യുന്ന നിയമലംഘനത്തിൻ്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് നിർദേശം. നിങ്ങളും ഇങ്ങനെയാണോ എന്ന കുറിപ്പോടെയാണ് മുന്നറിയിപ്പ്.
ഫുട്പാത്തിലൂടെ വാഹനം ഓടിക്കുന്നവരുടെ ദൃശ്യങ്ങളാണ് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്നത്. തിരക്കുള്ളപ്പോൾ നിങ്ങളും ഇങ്ങനെയാണോ? ഫുട്പാത്തിലൂടെ വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണ് എന്നും വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നു.
ഈ നിയമ ലംഘനം നടത്തുന്നവരെക്കുറിച്ചുള്ള പരാതികൾ 9747001099 എന്ന വാട്സ്ആപ്പ് നമ്പറിൽ നൽകാം. അത്തരം വാഹനങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വിഡിയോ, തീയതി, സമയം, സ്ഥലം, ജില്ല എന്നിവയും അയക്കണമെന്നാണ് നിർദേശം. വാഹനം ഓടിക്കുന്നവരെ മാത്രമല്ല കാൽനടക്കാരെയും അപകടത്തിലാക്കുന്ന ഈ ഗുരുതര നിയമ ലംഘനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here