മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ പരിക്കേറ്റ പോലീസ് ഓഫീസര്‍ക്ക് കാരിത്താസിന്റെ ആദരം

മോഷണ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ ആക്രമണത്തില്‍ പരിക്കേറ്റ സിവില്‍ പോലീസ് ഓഫീസര്‍ക്ക് ആദരവുമായി കാരിത്താസ്. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുനു ഗോപിയെ കാരിത്താസ് ആശുപത്രി ആദരിച്ചത്.

കഴിഞ്ഞ ദിവസം എസ്.എച്ച് മൗണ്ടില്‍ ഒരു പ്രതിയെ പിടികൂടുന്നതിനിടയിലാണ് സുനു ഗോപിക്ക് ഗുരുതരമായി പരിക്കേറ്റത് .കാരിത്താസ് ഹോസ്പിറ്റലില്‍ നിന്നും ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ദിവസമാണ് ആദരം സംഘടിപ്പിച്ചത്. ആശുപത്രി ഡയറക്ടര്‍ റവ. . ഡോ. ബിനു കുന്നത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ ജിസ്‌മോന്‍ മഠത്തിലും പങ്കെടുത്തു.

സമൂഹത്തിന്റെ സുരക്ഷയ്ക്കായി സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പ്രവര്‍ത്തിച്ച സുനു ഗോപിയുടെ ധൈര്യവും പ്രതിബദ്ധതയും മാതൃകാപരമാണെന്ന് ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top