ചരിത്രമായി കേരളത്തിന്റെ സമരം; പിണറായിക്കൊപ്പം രണ്ട് മുഖ്യമന്ത്രിമാർ; സമരം ഫെഡറലിസം തകര്‍ക്കുന്നതിന് എതിരെയെന്ന് മുഖ്യമന്ത്രി

ഡല്‍ഹി: കേരളം നടത്തിയ കേന്ദ്ര വിരുദ്ധ സമരത്തിൽ മൂന്ന് മുഖ്യമന്ത്രിമാർക്കൊപ്പം കേരളത്തിന് പുറത്തുനിന്നും വിവിധ കക്ഷിനേതാക്കളുടെ സാന്നിധ്യം. ഡല്‍ഹി ജന്തര്‍മന്തറിലെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നുമാണ് വേദിപങ്കിട്ടത്. തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സിപിഐ നേതാവ് ഡി.രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കപില്‍ സിബല്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്റെ പോരാട്ടം എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് പ്രതിഷേധ മാര്‍ച്ചായാണ് ജന്തര്‍മന്തറിലേക്കെത്തിയത്.

കേന്ദ്രത്തിന്റെ നയസമീപനങ്ങള്‍ക്കെതിരെ ശ്രദ്ധയാകര്‍ഷിച്ച സമരമാണ് ഡല്‍ഹിയില്‍ കേരളം നടത്തിയത്. കോണ്‍ഗ്രസ് ഒഴിഞ്ഞ് നിന്നെങ്കിലും മറ്റ് പ്രതിപക്ഷ നേതാക്കളുടെ പങ്കാളിത്തം സമരത്തില്‍ നിറഞ്ഞുനിന്നു.

സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന നിയമനിര്‍മാണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതികള്‍ക്ക് ബ്രാന്‍ഡിങ് അടിച്ചേല്‍പ്പിക്കുന്നതോടെ ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്നു. സംസ്ഥാനങ്ങള്‍ വലിയ വിഹിതത്തില്‍ പണം ചെലവാക്കുന്ന പദ്ധതികള്‍ക്കും കേന്ദ്ര പദ്ധതികളുടെ പേര് വയ്ക്കണമെന്ന നിര്‍ബന്ധമാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഇല്ലെങ്കില്‍ കേന്ദ്രത്തില്‍നിന്ന് ലഭിക്കാനുള്ള നാമമാത്രമായ തുകപോലും നല്‍കില്ലെന്ന് പറയുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ ഇനങ്ങളില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട തുക വൈകിപ്പിക്കുകയാണ്. ഭരണഘടനയെ ദുര്‍വ്യാഖ്യാനംചെയ്ത് വായ്പയെടുക്കല്‍ പരിമിതപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ കേന്ദ്രം യുദ്ധം ചെയ്യുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു. പ്രതിപക്ഷ സര്‍ക്കാരുകളെ ദ്രോഹിക്കാന്‍ എല്ലാ തന്ത്രങ്ങളും കേന്ദ്രം ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിന്റെ സമരത്തില്‍ കോണ്‍ഗ്രസ് പങ്കെടുത്തില്ലെങ്കിലും സമരത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാർഗെരംഗത്തെത്തി. കേന്ദ്രം കേരളത്തോട്‌ വിവേചനം കാണിക്കുന്നുവെന്നും സമരം ന്യായമെന്നും ഖാർഗെ പറഞ്ഞു.

കേരളത്തിന്റെ സമരത്തില്‍ കോണ്‍ഗ്രസ് പങ്കെടുത്തില്ലെങ്കിലും സമരത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാർഗെ രംഗത്തെത്തി. കേന്ദ്രം കേരളത്തോട്‌ വിവേചനം കാണിക്കുന്നുവെന്നും സമരം ന്യായമെന്നും ഖാർഗെ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top