കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കേരളത്തില്‍ അതിതീവ്ര മഴ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കനത്ത മഴയെതുര്‍ന്നുള്ള കടല്‍ക്ഷോഭത്തിന് പിന്നാലെ കൊല്ലം, എറണാകുളം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജനരോഷമുയര്‍ന്നിട്ടുണ്ട്. എറണാകുളം കണ്ണമാലിയില്‍ മുന്നൂറിലധികം വീടുകളില്‍ വെള്ളം കയറി. കൊല്ലം ബീച്ചിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ കടല്‍ കയറി സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു.

കോട്ടയം ജില്ലയിലെ കുമരകം മേഖലയില്‍ വെള്ളക്കെട്ട് ഉയരുകയാണ്. വീടുകളില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിനായി രക്ഷാപ്രവർത്തനം തുടരുകയാണ്. കോട്ടയം- ഏറ്റുമാനൂര്‍ നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. കണ്ണൂര്‍ ജില്ലയില്‍ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായി. ചെറുപുഴ ഉദയംകാണാകുണ്ടില്‍ ഉരുള്‍പ്പൊട്ടി റോഡ് തകര്‍ന്നു. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലും കനത്ത മഴയെതുടര്‍ന്ന് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

മഴ ശക്തമായി തുടരുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ മുന്നറിയിപ്പുകള്‍ പുറത്തുവിട്ടിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാവാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top