കേരളത്തില്‍ മഴ തുടരും; ചക്രവാതച്ചുഴികളുടെ സ്വാധീനം ശക്തം; നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. രണ്ട് ചക്രവാതച്ചുഴികളുടെ സ്വാധീനമുള്ളതിനാലാണ് മഴ ശക്തമാകുമെന്ന സൂചന നല്‍കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ തിങ്കളാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് നൽകി. ന്യൂനമർദം കേരളതീരത്തോട് ചേർന്ന് കൂടുതൽ സമയം നിലനിന്നാൽ ഇപ്പോൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ മഴ പെയ്യാൻ ഇടയുണ്ട്.
തെക്കുകിഴക്കൻ അറബിക്കടലിൽ കേരളതീരത്തോട് ചേർന്ന ലക്ഷദ്വീപിന് മുകളിലും തമിഴ്‌നാട് തീരത്തിന് മുകളിലുമാണ് ചക്രവാതച്ചുഴികളുള്ളത്. കേരള തീരത്തോടു ചേർന്ന അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്തിൽ ബുധനാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാം. ഇത് വടക്കുപടിഞ്ഞാറേക്ക് നീങ്ങി 21-ഓടെ തീവ്രന്യൂനമർദമാകുമെന്നാണ് നിഗമനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here